Breaking...

9/recent/ticker-posts

Header Ads Widget

കുറുമുള്ളൂരില്‍ 'സമഗ്രം' സൗജന്യ മെഗാ ഹോമിയോ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ജനുവരി 4 ഞായറാഴ്ച.



കുറുമുള്ളൂരില്‍ 'സമഗ്രം' സൗജന്യ മെഗാ ഹോമിയോ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ജനുവരി 4 ഞായറാഴ്ച.
 യുണൈറ്റഡ് ക്ലബ് കുറുമുള്ളൂരും ഐ.എച്ച്.കെ. (IHK)-യും സംയുക്തമായാണ് 'സമഗ്രം' മെഗാ ഹോമിയോ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍  രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. ഹോമിയോപ്പതി ചികിത്സാ രംഗത്തെ നൂതന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. പ്രമേഹം, കൊളസ്‌ട്രോള്‍, സ്ത്രീ രോഗങ്ങള്‍, തൈറോയിഡ്, അലര്‍ജി - ശ്വാസംമുട്ടല്‍, എല്ല് - സന്ധി വേദനകള്‍, ചര്‍മ്മ രോഗങ്ങള്‍ എന്നിവയില്‍  വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തും . ക്യാമ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക് ഷുഗര്‍,  കൊളസ്‌ട്രോള്‍ എന്നീ രക്തപരിശോധനകള്‍ തികച്ചും സൗജന്യമായിരിക്കും.

തിരക്ക് ഒഴിവാക്കുന്നതിനായി ക്യാമ്പില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ഗൂഗിള്‍ ഫോം വഴിയോ ഫോണ്‍ വഴിയോ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക:

 തോംസണ്‍ സണ്ണി : 944 6133056

 നിധിന്‍ ടോമി : 85928 36486




Post a Comment

0 Comments