Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാറാട്ട് ബുധനാഴ്ച



ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാറാട്ട് ബുധനാഴ്ച നടക്കും. ഏഴാം ഉത്സവദിവസമായ ചൊവ്വാഴ്ച രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് , ഉത്സവബലി എന്നിവ നടന്നു. നൃത്തനൃത്യങ്ങള്‍ , ഭജന്‍സ് , നൃത്തനാടകം വലിയ വിളക്ക് എന്നിവയാണ് ഏഴാം ഉത്സവ ദിവസം നടക്കുന്നത്.  കിഴപറയാര്‍ NSS കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആറാട്ട് ചടങ്ങുകളോടനുബന്ധിച്ച് ബുധനാഴ്ച ആറാട്ടുസദ്യ നടക്കും. വൈകീട്ട് 4.30 ന് കൊടിയിറക്കി ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ് ആരംഭിക്കും . രാത്രി 10.30 ന് തിരിച്ചെഴുന്നള്ളിപ്പും ആറാട്ടെ തിരേല്‍പും നടക്കം. പഞ്ചവാദ്യവും പാണ്ടിമേളവും നാദവിസ്മയമാകും. കൊടിമരച്ചുവടില്‍ പറവയ്പും വലിയ കാണിക്കയും തുടര്‍ന്ന് 25 കലശവും ഉണ്ടായിരിക്കും തിരുവരങ്ങില്‍ നൃത്തനാടകവും നടക്കും.



Post a Comment

0 Comments