Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാേഘാഷങ്ങള്‍ ജനുവരി 14 മുതല്‍



ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാേഘാഷങ്ങള്‍ ജനുവരി 14 മുതല്‍ 21 വരെ നടക്കും. ബുധനാഴ്ച രാത്രി 8 ന് ക്ഷേത്രം തന്ത്രി ചേന്നാസ് വിഷ്ണുനമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. ജനുവരി 15 മുതല്‍ 20 വരെ എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 8.30 ന് ശ്രീബലിയും 10.30 ന് ഉത്സവബലിയും നടക്കും. ജനുവരി 15 ന് ഭരണങ്ങാനം കരയിലേക്കും 17 ന് കിഴപറയാര്‍ കരയിലേക്കും 18 ന് കീഴമ്പാറയിലേക്കും 19 ന് ഇടമറ്റത്തേയ്ക്കും ഊരുവലം എഴുന്നളളിപ്പുകള്‍ നടക്കും. 21 ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. ഈ വര്‍ഷത്തെ ആറാട്ട് തിരുവുത്സവം കിഴപറയാര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ചുമതലയിലാണ് നടത്തപ്പെടുന്നത് . കരയോഗം കമ്മറ്റി പ്രസിഡന്റ് KN പ്രസാദ് കൊണ്ടുപ്പറമ്പില്‍, സെക്രട്ടറി വി കെ അനില്‍കുമാര്‍ പതിപ്ലാക്കല്‍,  ട്രഷറര്‍ സുകുമാരന്‍ നായര്‍ കൊച്ചുപുരയ്ക്കല്‍, ക്ഷേത്ര ഭാരവാഹികള്‍, ഉത്സവാഘോഷ കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തി രുവുത്സവാഘോഷങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.


Post a Comment

0 Comments