Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാറാട്ട് ഭക്തിനിര്‍ഭരമായി



ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാറാട്ട് ഭക്തിനിര്‍ഭരമായി. ജനുവരി 14 ന് കൊടിയേറി ആരംഭിച്ച ഉത്സവാഘോഷങ്ങളുടെ എട്ടാം ദിവസമാണ് തിരുവാറാട്ട് നടന്നത്. കിഴപറയാര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ ആറാട്ടു ചടങ്ങുകള്‍ നടന്നത്. ആറാട്ട് ചടങ്ങുകളോടനുബന്ധിച്ച്  ആറാട്ടുസദ്യ നടന്നു. വൈകീട്ട് 4.30ന് കൊടിയിറക്കി ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ് ആരംഭിച്ചു. ചോറ്റാനിക്കര നന്ദപ്പമാരാരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ പഞ്ചവാദ്യവും ഉണ്ടായിരുന്നു .പാറാമറ്റം ഭഗവതി ക്ഷേത്രക്കടവില്‍ നടന്ന ആറാട്ടു ചടങ്ങുകള്‍ക്ക് തന്ത്രി ചേന്നാസ് വിഷ്ണുനമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. രാത്രി പത്തരയോടെ തിരിച്ചെഴുന്നള്ളിപ്പും ആറാട്ടെ തിരേല്‍പും നടക്കും. പഞ്ചവാദ്യവും പാണ്ടിമേളവും നാദവിസ്മയമാകും. കൊടിമരച്ചുവടില്‍ പറവയ്പും വലിയ കാണിക്കയും തുടര്‍ന്ന് 25 കലശവും ഉണ്ടായിരിക്കും. തിരുവരങ്ങില്‍ നൃത്തനാടകവും നടക്കും.



Post a Comment

0 Comments