Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവം നാലം ദിവസം - കിഴപറയാര്‍ കരയിലേക്ക് ഊരുവലം എഴുന്നള്ളിപ്പ്



ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നാലാം തിരുവുത്സവ ദിനത്തില്‍ കിഴപറയാര്‍ കരയിലേക്ക് ഊരുവലം എഴുന്നള്ളിപ്പ് നടന്നു. രാവിലെ ഉത്സവബലി ദര്‍ശനത്തിന് നിരവധി ഭക്തരെത്തി. തിരുവാതിരകളി നാരായണീയ പാരായണം എന്നിവയും നടന്നു. വെള്ളിയാഴ്ച വൈകിട്ട് ചെണ്ടമേള അരങ്ങേറ്റം നടന്നു. ശ്രീകൃഷ്ണവാദ്യ പീഠത്തിന്റെ നേതൃത്വത്തില്‍ ഇടമറ്റം കണ്ണന്റെ ശിക്ഷണത്തില്‍ ചെണ്ടമേളം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റമാണ് നടന്നത്. ഞായറാഴ്ച വൈകീട്ട് ഇടമറ്റം കരയിലെക്ക് ഊരുവലം എഴുന്നളളിപ്പും പങ്കപ്പാട് ക്ഷേത്രത്തില്‍ കൂടിപ്പുജയും നടക്കും.



Post a Comment

0 Comments