Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി.



ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. ബുധനാഴ്ച രാത്രി 8 ന് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് വിഷ്ണുനമ്പൂതിരിപ്പാട്  മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പുതുക്കിപ്പണിത പുറത്തെ പുതിയ സ്റ്റേജിന്റെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് കണ്ണന്‍ ശ്രീകൃഷ്ണവിലാസം ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. 


 കൊടിയേറ്റ് സദ്യ, നാടന്‍ പാട്ടുകളുടെ ദൃശ്യാവിഷ്‌കാരം എന്നിവയും നടന്നു.ജനുവരി 15 മുതല്‍ 20 വരെ എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 8.30 ന് ശ്രീബലിയും 10.30 ന് ഉത്സവബലിയും നടക്കും. ജനുവരി 15 ന് ഭരണങ്ങാനം കരയിലേക്കും ഊരുവലം എഴുന്നള്ളിപ്പ് നടന്നു. 17 ന് കിഴപറയാര്‍ കരയിലേക്കും, 18 ന് കീഴമ്പാറയിലേക്കും, 19 ന് ഇടമറ്റത്തേയ്ക്കും ഊരുവലം എഴുന്നളളിപ്പുകള്‍ നടക്കും. 21 ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. ഈ വര്‍ഷത്തെ ആറാട്ട് തിരുവുത്സവം കിഴപറയാര്‍ NSS കരയോഗത്തിന്റെ ചുമതലയിലാണ് നടത്തപ്പെടുന്നത്.

Post a Comment

0 Comments