കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തില്‍ ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍  ഭിന്നശേഷിക്കാരുടെ കലാമേള നടത്തി. കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന സിറിയക് കലാമേള ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ് സജീവ്കുമാര്‍ എ.ഡി., വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അല്‍ഫോന്‍സാ റ്റിജോ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു ജോസഫ്, മെമ്പര്‍മാരായ സഖറിയാസ് ജോസ് , നീതു ഗോപി, ഡോണ്‍ സണ്ണി, ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍ അനുമോള്‍ അഗസ്തി, പ്രേരക് അശോക് കുമാര്‍ വി.എം. തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി, സംഗീതം,കസേരകളി, ബോള്‍ പാസിംഗ്, ഫാന്‍സി ഡ്രസ്സ് , മോണോ ആക്ട് തുടങ്ങിയ മത്സരങ്ങളള്‍ നടന്നു . വിജയികള്‍ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.