Breaking...

9/recent/ticker-posts

Header Ads Widget

എം.ജി യൂണിവേഴ്‌സിറ്റി ശരീര സൗന്ദര്യ മത്സരങ്ങള്‍ നടന്നു



എം.ജി യൂണിവേഴ്‌സിറ്റി ശരീര സൗന്ദര്യ മത്സരങ്ങള്‍ അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജില്‍ നടന്നു.8 ഭാര വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങള്‍ കോളേജ് മാനേജര്‍ ഫാ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ ഉദ്ഘാടനം ചെയ്തു. 

 ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ .ഡോ സിബി ജോസഫ്, കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍, എംജി യൂണിവേഴ്‌സിറ്റി കായിക വിഭാഗം മേധാവി പ്രൊഫ.ഡോ ബിനു വര്‍ഗീസ്,അരുവിത്തുറ കോളേജ് കായിക വിഭാഗം മേധാവി ഡോ വിയാനി ചാര്‍ളി തുടങ്ങിയവര്‍ സംസാരിച്ചു.
ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് ചാമ്പ്യന്‍മാരായി . കുട്ടിക്കാനം മരിയന്‍ കോളേജാണ് രണ്ടാംസ്ഥാനത്ത്. വിജയികള്‍ക്ക് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.


Post a Comment

0 Comments