സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളില്‍നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുവാന്‍ ലക്ഷ്യമിടുന്ന നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനം കോട്ടയം ജില്ലയില്‍ ആരംഭിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കെ.ടി. തോമസിന്റെ കോട്ടയം കഞ്ഞിക്കുഴിയിലെ വസതിലാണ് ആദ്യം വിവര ശേഖരണം നടത്തിയത്. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ കത്തും ബ്രോഷറും കൈമാറി. സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം ജില്ലാതല സമിതി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, അംഗങ്ങളായ എന്‍.എസ്. ഷൈന്‍, ബിലാല്‍ കെ.റാം. കോട്ടയം നിയമസഭാ നിയോജക മണ്ഡലം ചാര്‍ജ് ഓഫീസര്‍ ടി. ബള്‍ക്കീസ് എന്നിവരും സന്നിഹിതരായിരുന്നു.പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരാണ് സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള വിവര ശേഖരണത്തിന് ഭവന സന്ദര്‍ശനം നടത്തുന്നത്.





0 Comments