Breaking...

9/recent/ticker-posts

Header Ads Widget

കുഞ്ഞങ്കന്റെ വള്ളം നീറ്റിലിറക്കി.



കടനാട് ചെക് ഡാമില്‍  സവാരിക്കായി കുഞ്ഞങ്കന്റെ വള്ളം നീറ്റിലിറക്കി. കടനാട് തച്ചുകുളത്തില്‍ തങ്കച്ചന്‍ എന്ന കുഞ്ഞങ്കന്‍ സ്വന്തമായി നിര്‍മിച്ച തച്ചുകുളം ചുണ്ടന്‍ ശനിയാഴ്ചയാണ് നീറ്റിലിറക്കിയത്. കുഞ്ഞങ്കന്‍ മൂന്നു ദിവസം കൊണ്ടാണ് ഈ  വള്ളം നിര്‍മിച്ചത്. വീപ്പയും സ്‌ക്വയര്‍ പൈപ്പും ഉപയോഗിച്ചായിരുന്നു നിര്‍മാണം. 12 അടി നീളവും 2 അടി വീതിയുമുള്ള  വള്ളത്തിന് 30 കിലോ തുക്കവുമുണ്ട്. രണ്ടു പേര്‍ക്ക് സുഖമായി സവാരി നടത്താം. മേസ്തിരിപ്പണിക്കാരനായിരുന്ന കുഞ്ഞങ്കന്‍ ഇപ്പോള്‍ കടനാട്ടില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. സൈക്കിള്‍ അഭ്യാസിയായ കുഞ്ഞങ്കന്‍ മുമ്പ് വെള്ളത്തിലൂടെ സൈക്കിള്‍ ഓടിച്ച് ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ജനുവരി 14 മുതല്‍ 20 വരെ കടനാട് ചെക്കുഡാമില്‍ നടക്കുന്ന കുട്ടവഞ്ചി ജലോത്സവത്തിനായാണ് വള്ളം നിര്‍മ്മിച്ചത് . ജലോത്സവത്തില്‍   സ്വന്തമായി നിര്‍മിച്ച ചുണ്ടന്‍ വള്ളവുമായി കുഞ്ഞങ്കനും മുന്‍നിരയില്‍ ഉണ്ടാവും.



Post a Comment

0 Comments