Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോനാ പള്ളില്‍ കാഴ്ചവയ്പു തിരുനാളിന് കൊടിയേറി.



കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോനാ പള്ളില്‍ കാഴ്ചവയ്പു തിരുനാളിന് കൊടിയേറി. വെള്ളിയാഴ്ച വൈകീട്ട് തിരുസ്വരൂപ പ്രതിക്ഷയ്ക്ക് ശേഷം നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് വികാരി ഫാദര്‍ ജോസഫ് മുളഞ്ഞനാല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 

ഫാദര്‍ ജോസഫ് പേര്‍പറമ്പില്‍ സഹ കാര്‍മ്മികനായിരുന്നു. പരിശുദ്ധ കുര്‍ബാന, സന്ദേശം നവനാള്‍ പ്രാര്‍ത്ഥന എന്നിവയും നടന്നു. ഫെബ്രുവരി 7 ന് വൈകീട്ട് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടക്കും.  ഫെബ്രുവരി 8 ന് പ്രധാന തിരുനാളാഘോഷം നടക്കും. വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാള്‍ റാസ, 6.45 ന് കാഴ്ചവയ്പ് പ്രദക്ഷിണം,  വിശുദ്ധ അന്തോനീസ് കപ്പേളയില്‍ കാഴ്ചവയ്പു കര്‍മ്മം എന്നിവയും നടക്കും.


Post a Comment

0 Comments