Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി പഞ്ചായത്തില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍



കാണക്കാരി പഞ്ചായത്തില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ദേശീയ പതാക ഉയര്‍ത്തി, പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുറുമുള്ളൂര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കാണക്കാരി ഗ്രാമപഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വാര്‍ഡുകളിലും വരും ശക്തമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് പറഞ്ഞു. വിവിധ സ്‌കൂളുകളിലെ എന്‍എസ്എസ് യൂണിറ്റുകളുടെയും ശുചീകരണ തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും ഹരിത കര്‍മ്മ സേനാംഗങ്ങളുടെയും സേവനങ്ങള്‍ ഇതിനായി വിനിയോഗിക്കും. 
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് കുറുമുള്ളൂര്‍, വൈസ് പ്രസിഡണ്ട് ആശാ  ജോബി, അസിസ്റ്റന്റ്  സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫെബിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്‍സി ജയ്‌സണ്‍ , മെമ്പര്‍മാരായ  വിപിന്‍, സോണി മരീന തമ്പി, റെജി ജോസഫ്, ശോഭ, എല്‍സമ്മ ജോണ്‍, കാണക്കാരി ഗവണ്‍മെന്റ് എച്ച്എസ്എസ്, എന്‍എസ്എസ് കോഡിനേറ്റര്‍ തോമസ് സെബാസ്റ്റ്യന്‍,  എന്‍എസ്എസ് വോളണ്ടിയേഴ്‌സ് , വെമ്പള്ളി കെസിവൈഎം യൂണിറ്റ് പ്രവര്‍ത്തകര്‍,  പൊതുപ്രവര്‍ത്തകരായ സെബാസ്റ്റ്യന്‍, തമ്പി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments