Breaking...

9/recent/ticker-posts

Header Ads Widget

തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാളിന് കൊടിയേറി .



കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാളിന്  കൊടിയേറി .  ഞായറാഴ്ച രാവിലെ 6.15 ന് പള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ കൊടിയെറ്റ്  നിര്‍വഹിച്ചു . തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, 9.30നും വൈകൂന്നേരം 4.30നും വിശുദ്ധ കുര്‍ബാന എന്നിവനടന്നു.. 12, 13, 14, 15 തീയതികളില്‍ രാവിലെ ആറിനും വൈകൂന്നേരം 4.30നും വിശുദ്ധ കുര്‍ബാന. നടക്കും.. 16ന് വൈകീട്ട് 6.30ന് ജപമാല പ്രദക്ഷിണം, 7.30ന് ഇടവകാംഗങ്ങളുടെ കലാസന്ധ്യ. 17ന്  വൈകൂന്നേരം അഞ്ചിന് സുറിയാനി കുര്‍ബാന, 6.30ന് പട്ടണപ്രദക്ഷിണം, 8.30ന് സ്ലീവാവന്ദനം, കപ്ലോന്‍ വാഴ്ച്ച, ഒമ്പതിന് ആകാശ വിസ്മയം എന്നിവനടക്കും. 18ന് വൈകീട്ട് 6.15ന് പ്രസുദേന്തി വാഴ്ച്ച, 6.30ന് പട്ടണപ്രദക്ഷിണം, 7.30ന് ടൗണിലെ കുരിശുപള്ളിയില്‍ തിരുനാള്‍ സന്ദേശം-ഫാ.ബിജു കുന്നയ്ക്കാട്ട്, തുടര്‍ന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീര്‍വാദം, എട്ടിന് ഗാനമേള. എന്നിവ നടക്കും.



Post a Comment

0 Comments