Breaking...

9/recent/ticker-posts

Header Ads Widget

KSRTC ബസ്സുകള്‍ കഴുകി വൃത്തിയാക്കി വിദ്യാര്‍ഥികളുടെ ന്യൂ ഇയര്‍ ആഘോഷം



KSRTC ബസ്സുകള്‍ കഴുകി വൃത്തിയാക്കി  അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ എസ്.പി.സി. കേഡറ്റുകളുടെ ന്യൂ ഇയര്‍ ആഘോഷം.കോട്ടയം കെ.എസ്.ആര്‍.റ്റി.സി, ഡിപ്പോയിലെ ബസ്സുകളാണ് വിദ്യാര്‍ത്ഥികള്‍ കഴുകി വൃത്തിയാക്കിയത്. സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തുന്നതിനുപകരിക്കുന്ന സേവന പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ നടത്തിയതെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിനി ജോസഫ് പറഞ്ഞു.  

ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ സി.പി.ഒ മാരും സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ എസ്.പി.സി ഇന്‍സ്ട്രക്ടര്‍മാരുമായ സേവ്യര്‍ ജോസഫ്, ആര്യ പി.എ, സ്‌കൂള്‍ അധ്യാപകരും എസ്.പി.സി, സി.പി.ഒ മാരുമായ ജിജി എം.എം, സീന പോള്‍ എന്നിവരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.. നാല്പതോളം വിദ്യാര്‍ഥികള്‍ കോട്ടയത്ത് നടന്ന സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും എസ്പിസി കേഡറ്റ്മാരും സിപിഒ മാരും നടത്തിയ സേവന പ്രവര്‍ത്തനം  സമൂഹത്തിന്റെ ശ്രദ്ധയും  പ്രശംസയും പിടിച്ചു പറ്റി.


Post a Comment

0 Comments