Breaking...

9/recent/ticker-posts

Header Ads Widget

കരിദിനാചരണം നടത്തി.


കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ  പുതുവര്‍ഷ പുലരിയില്‍ സബ് ട്രഷറികള്‍ക്ക് മുന്നില്‍ കരിദിനാചരണം നടത്തി. വര്‍ദ്ധിപ്പിച്ച മെഡിസെപ്പ്  പ്രീമിയം പിന്‍വലിക്കുക, കൂടുതല്‍ ആശുപത്രികളെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ചികിത്സ  പൂര്‍ണ്ണമായും ക്യാഷ് ലെസ് ആക്കുക, കേന്ദ്ര പെന്‍ഷന്‍കാരെ മെഡിസെപ്പില്‍ നിന്നും ഒഴിവാക്കുക, ആയുര്‍വേദം ഹോമിയോ തുടങ്ങിയ ചികിത്സകള്‍ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തുക, മെഡിക്കല്‍ അലവന്‍സില്‍ കൂടുതലായി വരുന്ന പ്രീമിയം തുക സര്‍ക്കാര്‍ വിഹിതമായി അടക്കുക. തുടങ്ങിയ ആവശ്യങ്ങളും KSSPA ഉന്നയിച്ചു. ഏറ്റുമാനൂര്‍ സബ്ട്രഷറിക്ക് മുന്നില്‍ നടന്ന പ്രതിഷേധ സമരം . കെഎസ്എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം ബി.മോഹന ചന്ദ്രന്‍  ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡണ്ട് റ്റി.ആര്‍. രമേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍  അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ആര്‍.രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം സെക്രട്ടറി ഷാജി കുര്യാക്കോസ്, മണ്ഡലം പ്രസിഡണ്ട് കെ.ജി. വിനയന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം റ്റോമി സെബാസ്റ്റ്യന്‍, ജില്ലാ കമ്മിറ്റി അംഗം ഡാലിസ് ജോര്‍ജ്, വനിതാ ഫോറം പ്രസിഡണ്ട്  അഡ്വക്കേറ്റ് റേച്ചല്‍ പി വര്‍ഗീസ്, കെ.എസ്. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments