Breaking...

9/recent/ticker-posts

Header Ads Widget

പുതുവര്‍ഷ ആഘോഷവും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു



ലയണ്‍സ് ഡിസ്ട്രിക്ട്  318-  B യും ലയണ്‍സ് ക്ലബ്ബ് ഓഫ് അരുവിത്തുറയും ഈരാറ്റുപേട്ടഗവ.. എച്ച്എസ്എസ്  എന്‍എസ്എസ് യൂണിറ്റുമായി  സഹകരിച്ച് ഇരുമാപ്രമറ്റം എം.ഡി .സി.എം.എസ് എച്ച്.എസ് ല്‍ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മോട്ടിവേഷന്‍ ക്ലാസും  പുതുവര്‍ഷ ആഘോഷവും സ്‌നേഹവിരുന്നും  സംഘടിപ്പിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി ടോമി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ഷീജ എസ് അധ്യക്ഷത വഹിച്ചു.
ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സി ബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.
പി ടി എ പ്രസിഡന്റ് മുജീബ് മടത്തിപ്പള്ളില്‍, ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി റ്റിറ്റോ.റ്റി തെക്കേല്‍, സ്റ്റാന്‍ലി തട്ടാരുപറമ്പില്‍, ജോസഫ് ചാക്കോ, ദീപാ മോള്‍ ജോര്‍ജ്ജ്, സൂസന്‍ വി.ജോര്‍ജ്ജ്,
പ്രോഗ്രാം ഓഫീസര്‍ സിന്ധു പി.ജി, മനോജ് റ്റി.ബെഞ്ചമിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments