മാന്നാനം കുട്ടിപ്പടി ഭാഗത്ത് ഇരു നില വീടിന് തീപിടിച്ചു. കുട്ടിപ്പടി കൊട്ടാരം റോഡില്‍ ചാമക്കാലയില്‍ ഷാജി ജോസിന്റെ വീടിനാണ് തീപിടിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടിത്തമുണ്ടാകുമ്പോള്‍ ഷാജിയും ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. സംഭവം കണ്ട് അയല്‍വാസികളും നാട്ടുകാരും വെള്ളമൊഴിച്ചു തീയണയ്ക്കാന്‍ ശ്രമിച്ചു. കോട്ടയത്ത് നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. സംഭവത്തില്‍ വീടിന്റെ താഴത്തെ നിലയിലെ നാലു മുറികളും കത്തിനശിച്ചു. ടി വി, എ സി , സോഫ അടക്കമുള്ള വീട്ടുപകരണങ്ങള്‍ നശിച്ചു. മുറികളില്‍ ഏര്‍പ്പെടുത്തിരുന്ന ഇന്റിരിയല്‍ ഡിസൈനിംഗും കത്തി നശിച്ചു. വീടിന്റെ മുകള്‍ നിലയിലും പുകപടലങ്ങള്‍ കയറി മുറികളും ഭിത്തികളും കരി പിടിച്ച നിലയിലാണ്. ഏകദേശം 60 ലക്ഷം രൂപയുടെ നാശം സംഭവിച്ചതായി ഷാജി പറഞ്ഞു. ഇലക്ട്രിക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സംഭവത്തിന് കാരണമെന്നാണ് നിഗമനം.





0 Comments