Breaking...

9/recent/ticker-posts

Header Ads Widget

കടന്തേരി കേക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.



കടുത്തുരുത്തി കൂണ്‍ ഗ്രാമം. നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്ന കടന്തേരി കേക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ - നടപ്പിലാക്കുന്ന സമഗ്ര ''കൂണ്‍ ഗ്രാമം'' പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ആരംഭിച്ച 20 ' കൂണ്‍ ഗ്രാമങ്ങളില്‍, ഒന്നായ    കടുത്തുരുത്തി ''കൂണ്‍ ഗ്രാമ'ത്തിന്റെ പുതിയ സംരംഭംമാണ്: 'കടന്തേരി' കൂണ്‍  കേക്ക്....പുതുവര്‍ഷത്തോടനുബന്ധിച്ച്, കൂണ്‍ ഗ്രാമം വിപണിയില്‍ എത്തിക്കുന്ന കടന്തേരി' കൂണ്‍  കേക്കിന്റെ ഉദ്ഘാടനം  കൃഷിവകുപ്പ് മന്ത്രി  പി. പ്രസാദ്,  നിര്‍വഹിച്ചു.   മന്ത്രിയുടെ ആശയം പ്രാവര്‍ത്തികമാക്കിയ കടുത്തുരുത്തിയിലെ കൂണ്‍ ഗ്രാമം കര്‍ഷകരെയും ഉദ്യോഗസ്ഥരെയും MLA മോന്‍സ് ജോസഫ് അഭിനന്ദിച്ചു... കടന്തേരി കൂണ്‍ കേക്ക്' ന്റെ ലോഞ്ചിങ് കര്‍മ്മം  കാര്‍ഷിക വികസന ക്ഷേമ വകുപ്പ് മന്ത്രി. പി.പ്രസാദ് നിര്‍വ്വഹിച്ചു. സംസ്ഥാനത്ത്   ആദ്യമായിട്ടാണ്  ഒരു കൂണ്‍ ഗ്രാമം  'കൂണ്‍ cake' ഉണ്ടാക്കി വിപണിയില്‍ എത്തിക്കുന്നത്. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോ ജോസ് സി, പ്രോജക്റ്റ് ഡയറക്ടര്‍ മിനി' ജോര്‍ജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ Dr.ലെന്‍സി തോമസ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സ്വപ്ന ടി.ആര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍  കടന്തേരി കൂണ്‍ ഗ്രാമം പ്രസിഡന്റ്   സണ്ണി ജോസ്,  സെക്രട്ടറി മാത്യു എന്നിവര്‍ ആശംസ അറിയിച്ചു..



Post a Comment

0 Comments