Breaking...

9/recent/ticker-posts

Header Ads Widget

UDF ഉജ്വല വിജയം നേടുമെന്ന് മോന്‍സ് ജോസഫ് MLA.



നിയമസഭാ തെരഞ്ഞെടുപ്പില്‍ ടീം UDF ഉജ്വല വിജയം നേടുമെന്ന് മോന്‍സ് ജോസഫ് MLA. ജനങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് യുഡിഎഫ് മുന്നോട്ടു പോകുകയാണെന്നും 
മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. വാഴിച്ചവര്‍ വീഴിക്കുമെന്നും ദുര്‍ഭരണത്തിനുള്ള മറുപടി ജനങ്ങള്‍ നല്‍കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും കേരള കോണ്‍ഗ്രസിനും ഉണ്ടായ വലിയ തിരിച്ചടി ജനങ്ങള്‍ നല്‍കിയ മറുപടിയാണെന്നും ഇതിലും വലിയ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകും എന്നും മോന്‍സ് ജോസഫ് പറഞ്ഞു. തോല്‍വിയില്‍ നിന്നുള്ള അസഹിഷ്ണുതയും അസംതൃപ്തിയും മറ്റുമാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ്(m) വിഭാഗം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച്  സ്റ്റാര്‍ വിഷനോട് സംസാരിക്കുകയായിരുന്നു മോന്‍സ് ജോസഫ് MLA.


Post a Comment

0 Comments