മണ്ണയ്ക്കനാട് ഗവ. യു.പി. സ്‌കൂളില്‍ 'ഊരറിവ്' ജൈവവൈവിധ്യ ബോധവല്‍ക്കരണ മേളയ്ക്ക് തുടക്കം. പ്രാദേശിക ജൈവവൈവിധ്യവും പരമ്പരാഗത അറിവുകളും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്ന ലക്ഷ്യത്തോടെയാണ് 'ഊരറിവ്' ജൈവവൈവിധ്യ ബോധവല്‍ക്കരണമേള സംഘടിപ്പിച്ചിരിക്കുന്നത്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സംസ്ഥാന കൃഷി വകുപ്പ്, മണ്ണയ്ക്കനാട് ഗവ. യു.പി. സ്‌കൂള്‍ എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക ജൈവവൈവിധ്യ പരമ്പരാഗത അറിവുകള്‍, പുരാവസ്തുക്കള്‍, ജൈവകൃഷി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും നാടന്‍ ഭക്ഷ്യമേളയും ശ്രദ്ധേയമായി. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ബാബു അധ്യക്ഷത വഹിച്ചു. ജൈവകൃഷി സ്‌കൂള്‍ പച്ചക്കറിത്തോട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ബെല്‍ജി ഇമ്മാനുവല്‍, പഞ്ചായത്ത് അംഗങ്ങളായ തുളസിദാസ്, ജോസ് മോന്‍ ജേക്കബ്, ബിനീഷ് ഭാസ്‌കര്‍, ജൈവവൈവിധ്യ വിദഗ്ധര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗം വി.എം. അബ്ദുള്ള ഖാന്‍ മുഖ്യാതിഥിയായിരുന്നു.
മേളയുടെ രണ്ടാം ദിവസമായ വ്യാഴാഴ്ച വിവിധ ബോധവല്‍ക്കരണ ക്ലാസുകളും സംവാദങ്ങളും നടക്കും. ജൈവകൃഷി, പച്ചക്കറിത്തോട്ടം, നാടന്‍ വിഭവങ്ങള്‍, പരമ്പരാഗത ഉപകരണങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി പരിസ്ഥിതി സംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്ന 'ഊരറിവ്' മേള വേറിട്ട അനുഭവമാകുകയാണ്. ഹെഡ്മാസ്റ്റര്‍ വിജിത് കുമാറിന്റെയും സഹഅധ്യാപകരുടെയും PTA യുടെയും പൂര്‍വ്വവിദ്യാര്‍ത്ഥി കളുടെയും നേതൃത്വത്തിലാണ് മേള നടക്കുന്നത്.





0 Comments