പൂഞ്ഞാര്‍ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യുപി സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഉച്ചഭക്ഷണത്തിനു ശേഷം ഛര്‍ദ്ദിലിനെ തുടര്‍ന്ന് നിരവധി കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പൂഞ്ഞാര്‍ പിഎച്ച്സി, പാലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കുട്ടികളെ എത്തിച്ചിരിക്കുന്നത് 28ഓളം കുട്ടികളെ പൂഞ്ഞാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഉച്ചഭക്ഷണത്തിന് പയറും മോരുമാണ് കുട്ടികള്‍ കഴിച്ചത്. മോരിന്റെ പ്രശ്‌നമാണ് ഛര്‍ദ്ദിലിനിടയാക്കിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്





0 Comments