കാണക്കാരി കൃപ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രഥമ പ്രസിഡണ്ട് അന്തരിച്ച റോംഗ്ലിന്‍ ജോണിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച ട്രാഫിക് റൗണ്ടാന, നാടിനു സമര്‍പ്പിച്ചു. സൊസൈറ്റി പ്രസിഡണ്ട് ഡോക്ടര്‍ ഡോമിനിക് മാത്യു പാലേട്ടും രക്ഷാധികാരി ഡോക്ടര്‍ എം എന്‍ വിജയനും ചേര്‍ന്ന് നാട മുറിച്ചാണ് ചടങ്ങ് നിര്‍വഹിച്ചത്. കാണക്കാരി ജംഗ്ഷനില്‍ പിഡബ്ല്യുഡിയുടെ അനുമതിയോടെ മുപ്പതിനായിരം രൂപ ചെലവഴിച്ചാണ് കൃപ ചാരിറ്റബിള്‍ സൊസൈറ്റി, റൗണ്ടാന നിര്‍മ്മിച്ചത്. ചടങ്ങില്‍ സൊസൈറ്റി അംഗങ്ങളും ഭാരവാഹികളും ആയ കെ കെ ഗോപിനാഥന്‍ അഭിലാഷ് ഇടത്തില്‍, സജി കെ കെ, തുടങ്ങിയവര്‍ പ്രസംഗിച്ചു. റോഗ്ളിന്‍ ജോണിന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.





0 Comments