വെള്ളാപ്പള്ളി നടേരെ പരാമര്‍ശം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാലായില്‍ എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കരി ഓയില്‍ ഒഴിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹാരിസ് അഭിപ്രായപ്പെട്ടത്. ഇതിനെതിരെ ആണ് പാല കുരിശുപള്ളി ജംഗ്ഷനില്‍ പ്രതിഷേധ സമ്മേളനം നടത്തിയത്. പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് നടന്ന സമ്മേളനം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടികുന്നേല്‍ ഉദ്ഘാടനം ചെയ്തു. വിവാദ പരാമര്‍ശം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹാരിസിന്റെ കോലം കരി ഓായില്‍ ഒഴിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധ പ്രകടനത്തിന് സജീവ് വയല, അനീഷ് പുല്ലുവേലി, സജി ചെന്നാട് ,സുധീഷ് ചെമ്പന്‍കുളം ,അരുണ്‍ കുളം പള്ളി, സംഗീത അരുണ്‍ , ബീന നാരായണന്‍, സുമോദ് വളയത്തില്‍, അനീഷ് തിടനാട് , ജയന്‍ കുമ്മണ്ണൂര്‍, സതീഷ് പുലിയന്നൂര്‍, ഹരിദാസ് അരീക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments