Breaking...

9/recent/ticker-posts

Header Ads Widget

ശ്രുതീസ് ഇഷീയുടെ ഉദ്ഘാടനം നടന്നു


കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനുസമീപം പ്രവര്‍ത്തിക്കുന്ന ശ്രുതീസ് കളക്ഷന്‍സ് വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പുതിയ ഷോറൂം ശ്രുതീസ് ഇഷീയുടെ ഉദ്ഘാടനം നടന്നു.  ഉപഭോക്താക്കളുടെ താല്പ്പര്യങ്ങള്‍ക്കനുസൃതമായ സവിശേഷതയാര്‍ന്ന ഡിസൈനുകളില്‍ ഒരുക്കിയ വസ്ത്രങ്ങളുമായാണ് പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചത് . പാരമ്പര്യവും പൈതൃകവും ഗുണമെന്മയുമെല്ലാം ഒത്തിണങ്ങിയ ഷോറൂമിന്റെ ഉദ്ഘാടനം സംസ്‌കൃതാധ്യാപകനും പ്രഭാഷകരമായ ഡോ. PV  വിശ്വനാഥന്‍ നമ്പൂതിരി, മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയും സാമവേദ പണ്ഡിതനുമായ ഡോ തോട്ടം ശിവകരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്, Miss Queen of India  ഹര്‍ഷ ശ്രീകാന്ത്, ഹരി N നമ്പൂതിരി, MP കൃഷ്ണന്‍ നമ്പൂതിരി , IV ശ്രീകൃഷ്ണന്‍ നമ്പൂതിരി, കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ NP ശ്യാംകുമാര്‍ ദേവസ്വം,  സെക്രട്ടറി ശ്രീജിത് നമ്പൂതിരി , പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീലകണ്ഠന്‍ നമ്പൂതിരി, പഞ്ചായത്തംഗങ്ങളായ മഹേഷ്‌കുമാര്‍, ആഷ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 




Post a Comment

0 Comments