പാലാ ഉപജിലാതല എല്‍.പി.സ്‌കൂള്‍ കായികമേളയില്‍, ഭരണങ്ങാനം സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍.പി.സ്‌കൂള്‍ ഗ്രാന്റ് ഓവറോള്‍ നേടി. സ്‌കൂളിലെ കുട്ടികള്‍, എല്‍.പി. കിഡ്ഡീസ് ഗേള്‍സ് വിഭാഗത്തില്‍ ഓവറോള്‍, എല്‍.പി. കിഡ്ഡീസ് ബോയ്‌സ്, എല്‍.പി. മിനി ബോയ്‌സ്, എല്‍.പി. മിനി ഗേള്‍സ് എന്നീ വിഭാഗങ്ങളില്‍ റണ്ണറപ്പ് നേട്ടങ്ങളോടെയാണ് ഗ്രാന്റ് ഓവറോള്‍ കിരീടം നേടിയത്. അനുപ്രിയാ സോറന്‍, എസ്‌തേര്‍ മരിയ വിനീത്, ആദിശ്രീ അരുണ്‍, മരിയാ റോബിന്‍, നിക്കൊളാസ് വി പിന്‍ തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.





0 Comments