കടപ്ലാമറ്റം ഗ്രാമപഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ച മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കടപ്ലാമറ്റം ബ്ലൂസ് ശാഖയുടെ നേതൃത്വത്തില്‍ സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു. മുന്‍എംപി തോമസ് ചാഴിക്കാടന്‍ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ആദരവും അനുമോദനവും അര്‍പ്പിച്ചു. കടപ്ലാമറ്റം ശാഖ പ്രസിഡന്റ് ലിന്റോ മാത്യു യോഗത്തില്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷന്‍ അംഗം ജോസ് മോന്‍ മുണ്ടക്കല്‍ , ബ്ലോക്ക് പഞ്ചായത്ത് കടപ്ലാമറ്റം ഡിവിഷന്‍ അംഗം ബോണി കുര്യാക്കോസ് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനാ സിറിയക്, വൈസ് പ്രസിഡന്റ് സജീവ് കുമാര്‍ എ. ഡി, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.SMYM പാലാ രൂപത ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സോനാ മാത്യു കൊച്ചുപറമ്പിലിനെയും അഭിനന്ദിച്ചു. ജെസിഐ നേതാക്കളായ മനു ജോര്‍ജ്, ജോപ്രസാദ് കുളിരാനി, നിധീഷ് നിധീരി ,റോണി ഇറമ്പില്‍ ,ജോയിസ് മറ്റപ്പള്ളി, അജയ് ജെയിംസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





0 Comments