Breaking...

9/recent/ticker-posts

Header Ads Widget

ആരോഗ്യം ആനന്ദം - വൈബ് ഫോര്‍ വെല്‍നസ്സ് ജനകീയ ക്യാമ്പെയിന്‍ തുടക്കമായി.


ആരോഗ്യം ആനന്ദം - വൈബ് ഫോര്‍ വെല്‍നസ്സ് എന്ന പേരില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പെയിന്‍  ഭരണങ്ങാനം പഞ്ചായത്തില്‍ തുടക്കമായി. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പ്, ആയുഷ് മിഷന്‍ ഭരണങ്ങാനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിക്കുന്നത്. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡണ്ട് സുധ ഷാജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുനിത ബൈജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബിജു ജോണ്‍ വിഷയാവതരണം നടത്തി. വാര്‍ഡ് മെമ്പര്‍ സെന്‍ മാത്യു, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ മനോജ് ജി, പബ്ലിക് റിലേഷന്‍ ഓഫീസര്‍ ജയലക്ഷ്മി വിജയന്‍, പബ്ലിക് ഹെല്‍ത്ത് നേഴ്‌സിംഗ് സൂപ്രന്‍ഡന്റ് വനജ കെ.ആര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷൈനി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.




Post a Comment

0 Comments