മറ്റക്കര അല്‍ഫോന്‍സാ ഗിരി സെന്റ് അല്‍ഫോന്‍സാസ് ദേവാലയത്തില്‍ തിരുന്നാളിന്റെ രണ്ടാം ദിനാചരണത്തോടനുബന്ധിച്ച് ഇടവകയിലെ വിവിധ വാര്‍ഡുകളിലുള്ള കപ്പേളകളില്‍ നിന്നും പള്ളിയിലേക്ക് കഴുന്നു പ്രദക്ഷിണം നടന്നു. റവ. ഫാ. ജോണ്‍സന്‍ പാക്കരമ്പേലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭക്തിനിര്‍ഭരമായ പരിശുദ്ധ കുര്‍ബാനയും, നൊവേനയും നടന്നു ദൈവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ജപമാല പ്രദക്ഷിണവും തുടര്‍ന്ന് വാഹന വെഞ്ചരിപ്പും ഭക്തിപൂര്‍വ്വം നടത്തി. ദൈവാലയത്തില്‍ എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും വൈകിട്ട് 5 :30ന് പരിശുദ്ധ കുര്‍ബാനയും, നൊവേനയും, ഭക്തിനിര്‍ഭരമായ ജപമാല പ്രദക്ഷിണവും, ദിവ്യകാരുണ്യപ്രദക്ഷിണവും, നേര്‍ച്ചകഞ്ഞിയും നടത്തിവരുന്നു.





0 Comments