Breaking...

9/recent/ticker-posts

Header Ads Widget

പെരുവ ഹരിതോത്സവത്തിന് തുടക്കമായി.




പെരുവ ഹരിതോത്സവത്തിന്  തുടക്കമായി.  മുളക്കുളം ഗ്രാമപഞ്ചായത്ത്,ഫാര്‍മേഴ്‌സ് അസോസിയേഷന്‍, ഹരിതകേന്ദ്രം കാര്‍ഷിക ഫലവൃക്ഷ പ്രചാരക സമിതി, സൗത്ത് സോണ്‍ അഗ്രികള്‍ച്ചര്‍ ഫാം, മണ്ണുത്തി എന്നിവര്‍ സംയുക്തമായാണ് ഹരിതോത്സവം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 14 മുതല്‍ 20 വരെ മുളക്കുളം ഗ്രാമപഞ്ചായത്ത് ടാക്‌സി സ്റ്റാന്‍ഡ് കോമ്പൗണ്ടില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേഷ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെഫി ജോസഫ് അധ്യക്ഷനായിരുന്നു. 
വാര്‍ഡ് മെമ്പര്‍ ജോബി പൗലോസ് സൗജന്യ പച്ചക്കറിത്തൈ വിതരണം നിര്‍വഹിച്ചു.  Pv മാത്യു, സതീഷ്‌കുമാര്‍ Pv, പഞ്ചായത്തംഗങ്ങള്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 മണി വരെ നടക്കുന്ന പെരുവ ഹരിതോത്സവത്തില്‍ പ്രവേശനം സൗജന്യമാണ്. ഫലവൃക്ഷത്തൈകള്‍, അലങ്കാര പൂച്ചെടികള്‍,  അത്യുല്‍പാദനശേഷിയുള്ള പച്ചക്കറി വിത്തുകള്‍, പച്ചക്കറി തൈകള്‍, ജൈവ കീടനാശിനികള്‍, വളങ്ങള്‍  എന്നിവയും കാര്‍ഷിക മൂല്യവര്‍ധിത ഉത്പനങ്ങളും മേളയില്‍ ശ്രദ്ധയാകര്‍ഷിക്കും. വിവിധ സംരംഭകരുടെ ഉത്പന്നങ്ങള്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും  വിപണനവും   നടത്തുന്നു.  കൃഷി രീതികള്‍,  അടുക്കളത്തോട്ടം, ടെറസ് ഫാമിംഗ്, തേനീച്ച വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ സൗജന്യ പരിശീലനവും നല്‍കുന്നു. ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പി.വി മാത്യു, സെക്രട്ടറി ഫലവൃക്ഷപ്രചാരക സമിതി കെ.വി സതീഷ് കുമാര്‍, ഹരിത കേന്ദ്രം ആര്‍.കെ നായര്‍ എന്നിവര്‍ കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഹരിതോത്സവം പ്രദര്‍ശന വിപണനമേളയെക്കുറിച്ച് വിശദീകരിച്ചു.


Post a Comment

0 Comments