Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ഗ്രാമ പഞ്ചായത്ത് ഏകാരോഗ്യം ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.



കാണക്കാരി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും  സംയുക്ത ആഭിമുഖ്യത്തില്‍ ഏകാരോഗ്യം ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കാണക്കാരി ഗ്രാമ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് കുറുമുള്ളൂര്‍ ഉദ്ഘാടനം ചെയ്തു. 

കുടുംബാരോഗ്യ കേന്ദ്രം  മെഡിക്കല്‍ ഓഫീസര്‍ Dr.C.K അനു അദ്ധ്യക്ഷത വഹിച്ചു.  യോഗത്തില്‍ ബ്ലോക്ക് മെമ്പര്‍മാരായ ബാബു തൂമ്പുങ്കല്‍,രതീഷ് എണ്ണച്ചേരില്‍, വൈസ് പ്രസിഡന്റ് ആഷാമോള്‍ ജോബി,വാര്‍ഡ് മെമ്പര്‍മാരായ സോണി ജോസഫ്,അനിതാ ജയമോഹന്‍,ബെറ്റ്‌സി മോള്‍ ജോഷി,ബിന്‍സി സിറിയക്,റെജി ജോസഫ്,ജോബി ജോസഫ്,ശോഭ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു.വി.കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിനി ബിജു സ്വാഗതവും വാര്‍ഡ് മെമ്പര്‍ മരീന തമ്പി കൃതജ്ഞതയും പറഞ്ഞു. ഏകാരോഗ്യ ക്ലാസ്സുകള്‍ തുളസി M,അജി ജോസഫ്,അരുണ്‍ M നായര്‍ പബ്‌ളിക് ഹെല്‍ത്ത് നേഴ്സ് അന്നമ്മ  K.J എന്നിവര്‍ നയിച്ചു. സുംബാ ഡാന്‍സ് അവതരണവും നടന്നു.


Post a Comment

0 Comments