ഈരാറ്റുപേട്ടയില്‍ തരിശുനിലത്ത് പിടിച്ച തീ അണയ്ക്കുന്നതിനിടെ മാനിന്റെ തലയോട്ടി കണ്ടെത്തി. കടുവാമൂഴിയ്ക്ക് സമീപം സബ് സ്റ്റേഷന് അടുത്തുള്ള തരിശു പുരയിടത്തിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ തീ പടര്‍ന്നത്. താഴത്തുപറമ്പില്‍ ജോഷിയുടെ പുരയിടത്തിലാണ് തീ പിടിച്ചത്. ഈരാറ്റുപേട്ട ഫയര്‍ ഫോഴ്സ് എത്തി തീ അണക്കുന്നതിനിടയിലാണ് കൊമ്പ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മുന്‍പ് വന്യജീവികളെ വേട്ടയാടിയതിന് കസ്റ്റഡിയിലെടുക്കപ്പെട്ടവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.





0 Comments