പിക്കപ്പ് വാനും കാറുകളും കൂട്ടിയിടിച്ചു. ഏറ്റുമാനൂര്‍- എറണാകുളം റോഡില്‍ കടുത്തുരുത്തി ബൈപ്പാസ് ജംഗ്ഷന് സമീപത്തെ വളവിലായിരുന്നു അപകടം. മുന്നില്‍ പോയ വാഹനത്തിന് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയും ഇതേ തുടര്‍ന്ന് പിന്നിലെത്തിയ കാര്‍ പിക്കപ്പ് പിന്നില്‍ ഇടിക്കുകയും ആയിരുന്നു. വാഹനങ്ങള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കടുത്തുരുത്തി പോലീസ് മേല്‍ നടപടി സ്വീകരിച്ചു.





0 Comments