Breaking...

9/recent/ticker-posts

Header Ads Widget

പൂഞ്ഞാര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷ സമാപനം



പൂഞ്ഞാര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷ സമാപന സമ്മേളനം പൂഞ്ഞാര്‍ എംഎല്‍എ അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്‌മണ്യന്‍ പുത്തന്‍ കൈപ്പുഴ അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ലാസ് റൂം ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍ ശ്രീകലയും ഇന്‍ട്രാക്ടീവ് പാനല്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗീതാ നോബിളും നിര്‍വഹിച്ചു. 

പിടിഎ പ്രസിഡണ്ട് രാഹുല്‍ കുമാര്‍ പി.എന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എന്‍.കെ സജിമോള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ക്ലിന്റ് അരീപ്ലാക്കല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബെന്നി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗോപകുമാര്‍ വി.ജി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോണ്‍സി ജിനോ, ആരോഗ്യ വിദ്യാഭ്യാസ കാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൗമ്യ അരവിന്ദ്, ഈരാറ്റുപേട്ട എ.ഇ.ഒ ഷംല ബീവി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പൂര്‍വ്വ അധ്യാപകര്‍ തുടങ്ങിയവര്‍  സംസാരിച്ചു. ചടങ്ങില്‍ പൂര്‍വ്വ അധ്യാപകരെ  ആദരിച്ചു.  കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.


Post a Comment

0 Comments