മൂന്ന് വിദ്യാര്‍ഥികളുള്‍പ്പടെ ആറ് പേര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു . ഈരാറ്റുപേട്ട ചേന്നാട് പനച്ചിപ്പാറ റോഡില്‍ വാഴേക്കാട് വ്യാഴാഴ്ച നാല് മണിയോയെയാണ് സംഭവം. പരിക്കേറ്റ വാഴേക്കാട് സ്വദേശികളായ ജോസ് കാക്കനാട്ട്, മകള്‍ ജോസ്ന, ജോസുകുട്ടി മൂലച്ചാലില്‍, തെക്കേല്‍ ബെന്നി തോമസ് (50), എന്നിവരെയും ചേന്നാട് മരിയാ ഗൊരേത്തി സ്‌കൂളിലെ വിദ്യര്‍ഥികളായ കെവിന്‍ (12), നിവിന്‍ (12) എന്നിവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ് വിദ്യാര്‍ഥികള്‍ രക്ഷപ്പെടാനായി ജോസുകുട്ടി മൂലച്ചാലിന്റെ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് ജോസുകുട്ടിക്ക് കുത്തേറ്റത്.





0 Comments