Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം പള്ളിയില്‍ കാഴ്ചവയ്പ് തിരുന്നാള്‍ സമാപിച്ചു



കടപ്ലാമറ്റം സെന്റ്  മേരീസ് ഫൊറോന പള്ളിയില്‍ കാഴ്ചവയ്പ് തിരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു. പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച വൈകിട്ട് 4.30ന് നടന്ന ആഘോഷമായ റാസാ കുര്‍ബാനയ്ക്ക് ചെമ്മലമറ്റം പള്ളി സഹവികാരി ഫാദര്‍ ജേക്കബ് കടുതോട്ടില്‍ മുഖ്യകാര്‍മികത്വം സംഭവിച്ചു. ഫാദര്‍ മാനുവല്‍ മണര്‍കാട്ട്, ഫാദര്‍ ജോണ്‍ മണാങ്കല്‍ , ഫാദര്‍ സിജോ ഇലവന്‍കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. രാമപുരം മാര്‍ഗ ആസ്തീനോസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസഫ് ആലഞ്ചേരി തിരുനാള്‍ സന്ദേശം നല്‍കി. വിശുദ്ധ അന്തോനീസ് കപ്പേളയിലേയ്ക്ക് ആഘോഷമായ കാഴ്ചവെപ്പ് പ്രദിക്ഷിണം, കാഴ്ചവെപ്പ് കര്‍മ്മം പരിശുദ്ധ കുര്‍ബാനയുടെ വാഴ്‌വ് എന്നീ ചടങ്ങുകളും നടന്നു.



Post a Comment

0 Comments