റോഡരികിലെ തട്ടുകടയില്‍ തീപിടിത്തം. പാലാ തൊടുപുഴ റൂട്ടില്‍ പിഴക് ബംഗ്ലാംകുന്ന് കോളനിക്ക് സമീപത്ത് റോഡരികിലെ തട്ടുകടയിലാണ് തീ പടര്‍ന്നത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഗ്യാസ് കുറ്റിയില്‍ നിന്നും തീ പടരുകയായിരുന്നു. ഈ സമയം തൊടുപുഴയില്‍ നിന്നും പാലായിലേയ്ക്ക് പോവുകയായിരുന്ന തൊടുപുഴ സ്വദേശി സമീര്‍ എന്ന ബൈക്ക് യാത്രക്കാരനാണ് തീ പടര്‍ന്ന കടയില്‍ കയറി ഗ്യാസ് കുറ്റി പുറത്തേക്ക് മാറ്റിയത്. ഈ ശ്രമത്തിനിടയില്‍ സമീറിന്റെ കൈക്ക് പൊള്ളലേറ്റു. സമീറിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം വലിയ അപകടം ഒഴിവാക്കുകയായിരുന്നു. തട്ടുകടയുടെ പിന്‍വശത്ത് നിരവധി വീടുകളാണ് ഉള്ളത്. ഗ്യാസ് കുറ്റി പൊട്ടിത്തെറിയ്ക്കുകയോ തീ പടരുകയോ ചെയ്താല്‍ വലിയ അപകടമുണ്ടാകുമായിരുന്നു. സംഭവം അറിഞ്ഞ് പാലാ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഇതിനിടയില്‍ നാട്ടുകാര്‍ ചേര്‍ന്ന് തീ കെടുത്തി.





0 Comments