കാണക്കാരി സംസ്‌കൃതി അക്ഷയശ്രീ യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനവും, കുടുംബ സംഗമവും കാണക്കാരിയിലെ കേരള വിശ്വകര്‍മ മഹാസഭ ഹാളില്‍ നടന്നു. കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുറുമുള്ളൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി അക്ഷയശ്രീ യൂണിറ്റ് പ്രസിഡന്റ് വിഎന്‍ മനോജ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മാരായ ശ്യാമളകുമാരി, ശോഭ നീലകണ്ഠന്‍, കൂടാതെ അക്ഷയശ്രീ കോട്ടയം ജില്ല പ്രസിഡന്റ് M S രാജേന്ദ്രന്‍, ട്രഷറര്‍ ഹരീഷ് കുമാര്‍, മുന്‍ ജില്ല വൈസ് പ്രസിഡന്റ് ബിന്‍സ് മാളിയേക്കല്‍, ജോയിന്റ് സെക്രട്ടറി ജിനോ എന്നിവര്‍ സംസാരിച്ചു. ചികിത്സാ ധനസഹായ വിതരണം ജില്ല പ്രസിഡന്റ് MS രാജേന്ദ്രനും ബിന്‍സ് മാളിയേക്കലും ചേര്‍ന്ന് നിര്‍വഹിച്ചു. ഭക്ഷ്യ കിറ്റ് വിതരണവും ഇതോടനുബന്ധിച്ച് നടത്തി. യൂണിറ്റ് സെക്രട്ടറി ദീപേഷ് റിപ്പോര്‍ട്ടും ഖജാന്‍ജി സതീശന്‍ കണക്കും അവതരിപ്പിച്ചു.





0 Comments