Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2026 -27 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.



ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2026 -27 വര്‍ഷത്തെ ബജറ്റ്  ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സുരേന്ദ്രന്‍, അധ്യക്ഷത വഹിച്ചു. 40 കോടി 5 ലക്ഷത്തി നാല്പത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴു രൂപ വരവും, 39 കോടി 52 ലക്ഷത്തി നാല്പത്തി ആറായിരം രൂപ ചിലവും, 52 ലക്ഷത്തി 97527 രൂപ നീക്കിയിരിപ്പുമുള്ള  ബജറ്റാണ്   വൈസ് പ്രസിഡണ്ട് അവതരിപ്പിച്ചത്. 

8 ഗ്രാമപഞ്ചായത്തുകള്‍  ഉള്‍പ്പെടുന്നതാണ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത്. കാര്‍ഷിക മേഖല, മൃഗസംരക്ഷണം,  ഭവന നിര്‍മ്മാണം, മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതിന് കൗണ്‍സിലിംഗ്, കായിക പരിശീലനം, എന്നിവയ്ക്ക്  തുക നീക്കിവച്ചിട്ടുണ്ട്. ഭവന നിര്‍മ്മാണത്തിന് 4 കോടി 20 ലക്ഷം രൂപ നീക്കിവച്ചു. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ പുതിയ  കാഷ്വാലിറ്റി ബ്ലോക്ക് നിര്‍മ്മാണം, ഉഴവൂര്‍ കെ.ആര്‍ നാരായണ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സര്‍ജറി വിഭാഗങ്ങളുടെ വിപുലികരണം , രാമപുരം കുടുംബാരോഗ്യ കേന്ദ്രം  കടപ്ലാമറ്റം കുടുംബാരോഗ്യ കേന്ദ്രം എന്നിവിടിങ്ങളിലെ വികസന പദ്ധതികള്‍ക്കും തുക  വകയിരുത്തിയാണ് പുതിയ ബജറ്റ് അവതരിപ്പിച്ചത്. ലൈഫ് ഭവന നിര്‍മ്മാണം, പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമം ജനറല്‍ പര്‍പ്പസ് ഫണ്ട്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ, തൊഴിലുറപ്പ് പദ്ധതി, റോഡുകള്‍,വനിതാ ശിശു,ഭിന്നശേഷി വികസന പദ്ധതികള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള  പദ്ധതികള്‍ക്കും  തുക  വകയി രുത്തിയിട്ടുണ്ട്. സമ്മേളനത്തില്‍  മോന്‍സ് ജോസഫ് എംഎല്‍എ, മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനു ജോര്‍ജ്, ബിഡിഒ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂബി തെക്കേല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.ടി രാജന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്‍സി ജയ്‌സണ്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍,കമ്മറ്റി അംഗങ്ങളും,  ത്രിതല ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും, നിര്‍വഹണ ഉദ്യോഗസ്ഥരും  പങ്കെടുത്തു.


Post a Comment

0 Comments