കേരളത്തിന്റെ ആരോഗ്യമേഖലയുടെ തകര്‍ച്ചയ്‌ക്കെതിരെ കേരള കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം. കോട്ടയം മെഡിക്കല്‍ കോളേജിനു മുന്നില്‍ നടന്ന ധര്‍ണ്ണ മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു കേരളത്തിലെ ആരോഗ്യ മേഖല വെന്റിലേറ്ററില്‍ ആണെന്നും ജനം മതിയായ ചികിത്സ കിട്ടാതെ ദുരിതത്തില്‍ ആകുകയാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു. പ്രഗല്‍ഭരായ ഡോക്ടര്‍മാര്‍ പോലും സിസ്റ്റത്തിന്റെ തകര്‍ച്ച മൂലം നിസ്സഹായരാകുന്ന അവസ്ഥയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോഗ്യമേഖലയെ രക്ഷിക്കുന്നതിനും ആരോഗ്യ തകര്‍ച്ചക്കെതിരെ ജന മനസ്സ് ഉണരേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയുമാണ് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയ്ക്ക് പൊതുജനം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചികിത്സ നല്‍കുമെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. കേരള കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ജയ്‌സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളായ മോഹന്‍കുമാര്‍ മാഞ്ഞൂര്‍, ജോസ് മോന്‍ മുണ്ടക്കല്‍, ബിനു ചെങ്ങളം, ജെയിംസ് കുര്യന്‍, അഡ്വക്കേറ്റ് മൈക്കിള്‍ ജെയിംസ് സന്തോഷ് കാവുകാട്ട് കുര്യാക്കോസ് പടവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments