പ്ലൈവുഡ് ഫാക്ടറിക്കെതിരെ ജനകീയ പ്രതിഷേധം. മോനിപ്പിള്ളി അച്ചിക്കല്‍ മിമ്പന്താനത്ത് നിര്‍മ്മാണം നടക്കുന്ന പ്ലൈവുഡ് ഫാക്ടറിക്കെതിരെ മോനിപ്പിള്ളി പ്ലൈവുഡ് ഫാക്ടറി വിരുദ്ധ ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തില്‍ അച്ചിക്കലില്‍ പ്രlിഷേധ സംഗമവും ജനകീയ മാര്‍ച്ചും നടത്തി. പ്രതിഷേധ സംഗമം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബഹുജന മാര്‍ച്ച് ഉദയഗിരി പള്ളി വികാരി ഫാദര്‍ ജോസ് തറപ്പേല്‍ ഫളാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൗമ്യ ജോയ്, അനില്‍കുമാര്‍, ബ്ലോക്ക് മെമ്പര്‍ ഡോ സിന്ധു മോള്‍ ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments