പട്ടിത്താനം രത്‌നഗിരി പബ്ലിക് ലൈബ്രറിയുടെയും കാണക്കാരി ഗവണ്‍മെന്റ് ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ലൈബ്രറി ഹാളില്‍ നടന്ന ക്യാമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് ഫ്രാന്‍സിസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം ജോണ്‍സണ്‍ പുളിക്കില്‍, പഞ്ചായത്തംഗം റോയി ചാണകപ്പാറ. ഡോക്ടര്‍ എസ് അഭിരാജ്, എം.വി ചാക്കോച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments