ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നും യുവതി ആറ്റില്‍ ചാടി.
യുവതിക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. രാവിലെ ഒന്‍പതുമണിയോടെയാണ് യുവതി ചേര്‍പ്പുങ്കല്‍ പഴയ പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയത്. യുവതിയുടെ ബാഗും ഫോണും പാലത്തിനു സമീപത്തു നിന്നും ലഭിച്ചിട്ടുണ്ട്. കിടങ്ങൂര്‍ പോലീസും പാലായില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. ഫയര്‍ ഫോഴ്‌സിന്റെയും കോട്ടയത്തു നിന്നെത്തിയ സ്‌കൂബാ ടീമിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു. വയലാ അച്ചുകുന്നേല്‍ എമ്മി ഉദയ എന്ന പെണ്‍കുട്ടിയാണ് ആറ്റില്‍ ചാടിയത്.ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ താത്കാലിക ജീവനക്കാരിയായിരുന്നു.




0 Comments