Breaking...

9/recent/ticker-posts

Header Ads Widget

ഓപ്പറേഷന്‍ തൂഫാന്‍ സമ്മേളനത്തില്‍ കെ.സി.ബി.സി. പ്രവര്‍ത്തകരെ അവഗണിച്ചതായി ആക്ഷേപം.



പാലായില്‍ ഓപ്പറേഷന്‍ തൂഫാന്‍ സമ്മേളനത്തില്‍ കെ.സി.ബി.സി.യുടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ അവഗണിച്ചതായി ആക്ഷേപം. പാലാ സെന്റ് തോമസ് എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച ഓപ്പറേഷന്‍ തൂഫാന്‍ സമ്മേളനത്തില്‍ നിന്ന്  ലഹരിവിരുദ്ധ പ്രവര്‍ത്തകരായ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറിയും സംഘടനാ വക്താവുമായ പ്രസാദ് കുരുവിളയും മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കവിയിലും ഇറങ്ങിപ്പോയി. തൂഫാന്‍ വാരിയേഴ്സായി പാലാ പൊലീസ് നിശ്ചയിച്ച് സമ്മേളനത്തിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട ഇരുവരെയും  അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് സമ്മേളനം ആരംഭിച്ചയുടനെ ഇവര്‍ ബഹിഷ്‌കരണം നടത്തിയത്. ലഹരി വിരുദ്ധ മേഖലയില്‍ രണ്ടര പതിറ്റാണ്ടിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷനോട് കാണിച്ച അവഗണനയ്ക്കെതിരെയാണ് ഭാരവാഹികളുടെ ഇറങ്ങിപ്പോക്ക്. തൂഫാന്‍ വാറിയര്‍ പദവി ഉപേക്ഷിക്കുന്നതായും ഇവര്‍ അറിയിച്ചു. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സ്വന്തം നിലയില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള തൂഫാന്‍ ഓപ്പറേഷന്‍ പ്രോജക്ടിന് സമ്പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും എന്നാല്‍ പാലാ മേഖലയിലെ വാരിയേഴ്സ് ഉത്തരവാദിത്വം ഒഴിയുന്നതായും കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള അറിയിച്ചു.




Post a Comment

0 Comments