Breaking...

9/recent/ticker-posts

Header Ads Widget

സെന്‍സസ്- എന്യുമറേറ്റര്‍ എത്തിയില്ലെങ്കില്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍



സെന്‍സസ്- എന്യുമറേറ്റര്‍ എത്തിയില്ലെങ്കില്‍  അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍

കോട്ടയം ജില്ലയില്‍ ദേശീയ സെന്‍സസുമായി ബന്ധപ്പെട്ട്  എന്യുമറേറ്റര്‍മാര്‍ നേരിട്ടെത്തി വിവരം ശേഖരിക്കാത്ത വീടുകള്‍ ഉണ്ടെങ്കില്‍ ജൂലൈ 30 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെ സെന്‍സസ് കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കണെമന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.  മുനിസിപ്പല്‍ മേഖലയില്‍ താമസിക്കുന്നവര്‍ അതത് മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ താലൂക്ക് ഓഫീസുകളിലുമാണ് ഇതിനായി ബന്ധപ്പെടേണ്ടത്. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പരുകള്‍ ചുവടെ - 

താലൂക്കുകള്‍: കോട്ടയം-04812  568007, മീനച്ചില്‍- 04822 212325,  ചങ്ങനാശേരി- 0481 2420037, വൈക്കം- 04829 231331, കാഞ്ഞിരപ്പളളി- 04828 202331, മുനിസിപ്പാലിറ്റികള്‍: ഏറ്റുമാനൂര്‍- 0481 2535565,  ചങ്ങനാശേരി - 0481 2424994, വൈക്കം- 04829 232221, പാലാ -04822 212328, ഈരാറ്റുപേട്ട - 04822 272063, കോട്ടയം - 0481 2566665




Post a Comment

0 Comments