മുതിർന്ന മാധ്യമപ്രവർത്തകൻ കാണക്കാരി വടക്കേമറ്റപ്പള്ളിൽ ജോസ് കാണക്കാരി (74) അന്തരിച്ചു. മംഗളം ദിനപത്രം ഏറ്റുമാനൂർ ലേഖകനായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് അന്ത്യം.
സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ഏറ്റുമാനൂർ ചെറുവാണ്ടൂരിലുള്ള യഹോവ സാക്ഷികളുടെ സ്മശാനത്തിൽ. ഭാര്യ എൽസി ജോസഫ് , മക്കൾ എബിൻ ജോസ്, എമിലിൻ ജോസ്, മരുമകൻ അനന്തു. ജോസ് കാണക്കാരിയുടെ നിര്യാണത്തിൽവിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകൾ അനുശോചിച്ചു.




0 Comments