കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വീടുകള്‍ തോറും രാമായണ മേള സംഘടിപ്പിക്കുന്നു. രാമായണ മേളയുടെ ഉദ്ഘാടനം ജൂലൈ 17 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര ഊട്ടുപുരയില്‍ വച്ച് ചിദാനന്ദപുരി സ്വാമികള്‍ നിര്‍വ്വഹിക്കുന്നു. പി.ആര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി മഹേഷ് സ്വാഗതമാശംസിക്കും. രാധ കെ നായര്‍ കൃതജ്ഞതയര്‍പ്പിക്കും. ക്ഷേത്രത്തിലെത്തിച്ചേരുന്ന ചിദാനന്ദപുരി സ്വാമികളെ ദേവസ്വം മാനേജര്‍ രാധാകൃഷ്ണന്‍ തിരുമേനി പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും.




0 Comments