ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ നേതൃത്വത്തില്‍ മനുസ്മൃതി സമര വാര്‍ഷികാചരണം സെപ്റ്റംബര്‍ ഒന്നിന് ഏറ്റുമാനൂര്‍ പ്രസ് ക്ലബ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . പ്രമുഖ സാമൂഹ്യ ചിന്തകന്‍ കെ.എം. സലിം കുമാര്‍ നേതൃത്വം നല്‍കിയിരുന്ന അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ നേതൃത്വത്തില്‍ 1989 സെപ്റ്റംബര്‍ ഒന്നിന് വൈക്കത്ത് മനുസ്മൃതിക്കെതിരെ നടത്തിയ സമരത്തിന്റെ 37-ാമത് വാര്‍ഷികമാണ് ആചരിക്കുന്നത്. പ്രസ് ക്ലബ്ബ് ഹാളില്‍ രാവിലെ 10 ന് നടക്കുന്ന സമ്മേളനം ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് റെജി കുവക്കാട്ട് ഉദ്ഘാടനം ചെയ്യും.സി.എസ്. ജോര്‍ജ്, സണ്ണി മരങ്ങാട്ടുപള്ളി, പി.ജെ. തോമസ്, എന്‍.കെ. രാജു, അഡ്വ: കെ.കെ. വിജയന്‍, കെ.പി. രാജു, പ്രദീപ് കുളങ്ങര, ഡോ: ഭഗത്ത്, കെ.എം. കുഞ്ഞുമോന്‍, വി.സി. സുനില്‍, ലൂക്കോസ് കെ. നീലംപേരൂര്‍, ബാബു വേങ്ങൂര്‍, പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം, തുടങ്ങിയവര്‍ പ്രസംഗിക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ഭാരവാഹികളായ അഡ്വ: കെ.കെ. വിജയന്‍,പി. ഷണ്മുഖന്‍,വി.ഡി. ജോസ് ,ബിജു മാത്യു ഏറ്റുമാനൂര്‍ എന്നിവര്‍ പങ്കെടുത്തു.




0 Comments