കിടങ്ങൂര്‍ മാസ് സംഘടിപ്പിക്കുന്ന 44-ാമത് ജോഷി മെമ്മോറിയല്‍ ഓണം ഫുട്‌ബോള്‍ മേളയുടെ ഫൈനല്‍ മത്സരം ഞായറാഴ്ച നടക്കും. കിടങ്ങൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള ടീമുകളാണ് കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന മാസ് ഓണം ഫുട്‌ബോള്‍ മേളയില്‍ പങ്കെടുക്കുന്നത്.കടുതോടില്‍ തോമസുകുട്ടി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കും കൊച്ചുപറമ്പില്‍ കേളന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കും സെന്റ് മൈക്കിള്‍സ് ബേക്കറി എവര്‍റോളിംഗ് ട്രോഫിക്കും വേണ്ടി ആഗസ്റ്റ് 22 മുതല്‍ ആരംഭിച്ച വാര്‍ഡ് തല ഫുട്‌ബോള്‍ മത്സരങ്ങളുടെ ഫൈനലില്‍ എട്ടാം വാര്‍ഡ് ടീമും ഒന്‍പതാം വാര്‍ഡ് ടീമും തമ്മില്‍ ഏറ്റുമുട്ടും.വെള്ളിയാഴ്ച നടന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ 8-ാം വാര്‍ഡ് 16-ാം വാര്‍ഡിനെയും ഒന്‍പതാം വാര്‍ഡ് മൂന്നാം വാര്‍ഡിനെയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്. ജോസ് K മാണി MP സെന്റ് മേരീസ് ഗ്രൗണ്ടിലെത്തി മത്സരങ്ങളില്‍ പങ്കെടുത്ത ടീമുകള്‍ക്ക് ആശംസകളര്‍പ്പിച്ചു. ഞായറാഴ്ച ഫൈനല്‍ മത്സരങ്ങളും മുതിര്‍ന്ന പൗരന്മാരുടെയും കുട്ടികളുടെയും ഫുട്‌ബോള്‍ മത്സരങ്ങളും നടക്കും. ഓണക്കാലത്ത് വിവിധ വാര്‍ഡുകളില്‍ നിന്നുളള ടീമുകള്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ 44 വര്‍ഷമായി തുടരുമ്പോള്‍ കിടങ്ങൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ ആവേശത്തോടെയാണ് മത്സരങ്ങള്‍ കാണാനും ടീമുകളെ പ്രോത്സാഹിപ്പിക്കാനുമെത്തുന്നത്.




0 Comments