ഏറ്റുമാനൂര്‍ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി ആദ്ധ്യാത്മിക കേന്ദ്രം ഏര്‍പ്പെടുത്തിയ ശ്രീ വിദ്യാധിരാജ ജീവകാരുണ്യ പുരസ്‌കാരം ദേശീയ സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റിന് സമര്‍പ്പിച്ചു.പ്രശസ്ത കാഥികന്‍ മീനടം ബാബുവില്‍ നിന്ന് സേവാഭാരതി ഭാരവാഹികളായ പ്രസിഡന്റ് സോമന്‍ ഗംഗാധരന്‍, സെക്രട്ടറി അനീഷ് മോഹന്‍, ട്രഷറര്‍ എ.ആര്‍ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ചടങ്ങില്‍ ആദ്ധ്യാത്മിക കേന്ദ്രം പ്രസിഡന്റ് കെ.പി സഹദേവന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജി. പ്രകാശ്,സെക്രട്ടറി വി.കെ ജിനചന്ദ്രബാബു, ഡയറക്ടര്‍ എം.കെ മുരളീധരന്‍, ശങ്കാരാചാര്യ സര്‍വകലശാല അസോ പ്രാഫസര്‍ ഡോ. പൂര്‍ണിമ ജി എന്നിവര്‍ സന്നിഹിതരായിരുന്നു.





0 Comments