ബാംഗ്ലൂരില്‍ വച്ച് നടന്ന CISCE ദേശീയ നീന്തല്‍ മത്സരത്തില്‍ ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി നവീന്‍ വേണുഗോപാല്‍ ഒരു സ്വര്‍ണ്ണവും ഒരു വെങ്കലവും നേടി. പാലാ നീന്തല്‍ പരിശീലകനായ വെള്ളിയേപ്പള്ളി ചാലപ്പറമ്പില്‍ വേണുഗോപാലിന്റെയും അശ്വതിയുടെയും മകനാണ്.
നവംബര്‍ മാസത്തില്‍ അഹമ്മദാബാദില്‍ വച്ച് നടക്കുന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ നവീന്‍ പങ്കെടുക്കും. പാലാ സെന്റ് തോമസ് കോളേജ് അക്വാറ്റിക് സെന്ററിലാണ് നവീന്‍ നീന്തല്‍ പരിശീലനം നടത്തുന്നത്.





0 Comments